Tuesday, 27 September 2016

LD Clerk Expected Questions For practice


PRACTICE TEST 2

Maximum : 100 marks

  1. ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?

     (A) ട്യൂബര്‍ക്കിള്‍ ബാസിലസ്
     (B) മലേറിയ
     (C) ഡിഫ്ത്തീരിയ
     (D) മരാസ്മസ്‌

  2. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വന്ധ്യവയോധികന്‍

     (A) ചലപതിറാവു
     (B) സീതാറാം
     (C) തുഷാര്‍ഗാന്ധി ഘോഷ്‌
     (D) ഗാന്ധിജി

  3. സൈമണ്‍ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം

     (A) 7
     (B) 6
     (C) 12
     (D) 14

  4. ഇന്ത്യയുടെ ദേശീയ ഗാനം ഏതു രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്‌

     (A) ശങ്കരാഭരണം
     (B) ഹിന്ദോളം
     (C) യദുകുലകാംബോജി
     (D) തോടി

  5. "ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?

     (A) വൈക്കം സത്യാഗ്രഹം
     (B) നിവര്‍ത്തന പ്രക്ഷോഭം
     (C) ഉത്തരവാദ പ്രക്ഷോഭം
     (D) ക്ഷേത്രപ്രവേശന വിളംബരം

  6. ജൂതരുടെ മതഗ്രന്ഥമേതാണ്?

     (A) ബൈബിള്‍
     (B) ടോറാ
     (C) സെന്റ് അവസ്ത
     (D) ഖുറാന്‍

  7. ഗ്ലോറിയ മാകാ ചൊഗല്‍ ആരായോ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടത്?

     (A) വിയറ്റ്‌നാം
     (B) ഫിലിപ്പൈന്‍സ്‌
     (C) മലേഷ്യ
     (D) ഇന്തോനേഷ്യ

  8. "മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ് :

     (A) ടൊര്‍നാഡോ
     (B) ലൂ
     (C) മിസ്ട്രല്‍
     (D) ചിനൂക്ക്‌

  9. അലക്‌സാണ്ടര്‍, പൂരുവുമായി യുദ്ധം ചെയ്തത് ഏതു നദീതീരത്തുവെച്ചാണ്?

     (A) സിന്ധു
     (B) ഝലം
     (C) ചെനാബ
     (D) രവി

  10. പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്തതാര് ?

     (A) കുഞ്ഞാലി ഒന്നാമന്‍
     (B) കുഞ്ഞാലി മൂന്നാമന്‍
     (C) കുഞ്ഞാലി രണ്ടാമന്‍
     (D) കുട്ടി അലി

  11. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷമേത്?

     (A) 1565
     (B) 1545
     (C) 1741
     (D) 1721

  12. കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്?

     (A) ഉദ്ദീപനദിശയുമായി ബന്ധമുള്ള ചലനം
     (B) ഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത ചലനം
     (C) യാന്ത്രികമായ ചലനം
     (D) ഇതൊന്നുമല്ല

  13. കുങ്കുമപ്പൂവിന്റെ നാട് എന്നറിപ്പെടുന്ന സ്ഥലം :

     (A) ബാംഗ്ലൂര്‍
     (B) കാശ്മീര്‍
     (C) സിംല
     (D) ചണ്ഡിഗഢ്‌

  14. ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാല

     (A) കല്‍ക്കട്ട
     (B) ബോംബെ
     (C) മദ്രാസ്
     (D) ബനാറസ്‌

  15. നാഗനന്ദ, പ്രിയദര്‍ശിക, രത്‌നാവലി എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചതാര് ?

     (A) ഹര്‍ഷവര്‍ധനന്‍
     (B) കല്‍ഹണന്‍
     (C) അശ്വഘോഷന്‍
     (D) പുഷ്യഭൂതി

  16. 'ഇന്ത്യയിലെ നിശബ്ദതീരം' എന്നറിയപ്പെടുന്നത്‌

     (A) നാഗ്പൂര്‍
     (B) ഉദയ്പൂര്‍
     (C) ലഡാക്ക്‌
     (D) കേരളം

  17. മനുഷ്യനേത്രത്തിന്റെ ഏതു ഭാഗമാണ് സാധാരണയായി നേത്രദാനത്തിന് ഉപയോഗിക്കുന്നത് ?

     (A) കോര്‍ണിയ
     (B) ഐറിസ്‌
     (C) റെറ്റിന
     (D) പ്യൂപ്പിള്‍

  18. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി :

     (A) ഡോ.സക്കീര്‍ ഹുസൈന്‍
     (B) ഡോ: രാജേന്ദ്ര പ്രസാദ്‌
     (C) ഡോ. എസ്. രാധാകൃഷ്ണന്‍
     (D) സര്‍ദാര്‍ വല്ലഭായി പട്ടേല്‍

  19. ആസൂത്രണം ചെയ്യപ്പെട്ട അക്രമസംഭവങ്ങളുടെ പൊട്ടത്തെറി ആയിരുന്നു

     (A) ക്വിറ്റ് ഇന്ത്യാ സമരം
     (B) ഖിലാഫത്ത് പ്രസ്ഥാനം
     (C) സ്വരാജ്യ പ്രസ്ഥാനം
     (D) നിസ്സഹരണ പ്രസ്ഥാനം

  20. അധികമായി കഴിഞ്ഞാല്‍ താഴെ പറയുന്നവയില്‍ ഏതു വിറ്റാമിനാണ് കരളില്‍ അടിയുന്നത്?

     (A) വിറ്റാമിന്‍ ഡി
     (B) വിറ്റാമിന്‍ സി
     (C) വിറ്റാമിന്‍ ബി
     (D) വിറ്റാമിന്‍ എ

  21. ഒന്നാം ആംഗ്ലോ-സിക്ക് യുദ്ധം ഉണ്ടായ വര്‍ഷമേത് ?

     (A) 1848
     (B) 1852
     (C) 1857
     (D) 1841

  22. താഴെപറയുന്നതില്‍ ഏത് കാര്‍ഷികവിളയാണ് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ കൊണ്ടു വന്നത് ?

     (A) കാപ്പി
     (B) മുളക
     (C) പുകയില
     (D) കപ്പലണ്ടി

  23. "റോക്ക് എന്റോള്‍" സംഗീതത്തിന്റെ രാജാവ് എന്നറിയപ്പെടുന്ന ഗായകന്‍?

     (A) എല്‍വിസ്‌പ്രെസി
     (B) ജോര്‍ജ്ജ് ആല്‍ഡ്രിന്‍
     (C) ജോണ്‍ ലെനന്‍
     (D) പോള്‍മക് കാര്‍ട്ടിനി

  24. ഡല്‍ഹി സുല്‍ത്താന്മാരുടെ കാലത്ത് ശരിയത് സമിതി അംഗീകരിക്കാത്ത നികുതി ഏത് ?

     (A) കാര്‍ഷിക നികുതി
     (B) മുസ്ലീങ്ങള്‍ അല്ലാത്തവരുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി
     (C) വാണിജ്യ നികുതി
     (D) വിവാഹനികുതി

  25. ഇന്ത്യയില്‍ ആദ്യ മുസ്ലീം സാമ്രാജ്യം സ്ഥാപിച്ചത്‌

     (A) മുഹമ്മദ് ഗസ്‌നി
     (B) മുഹമ്മദ് ഗോറി
     (C) മുഹമ്മദ്ബിന്‍ കാസിം
     (D) ബാബര്‍

  26. 2004-ലെ കോപ്പ അമേരിക്ക കപ്പ് നേടിയതാരാണ്?

     (A) അര്‍ജന്റീന
     (B) പെറു
     (C) കോസ്റ്റാറിക്ക
     (D) ബസീല്‍

  27. സൂര്യപ്രകാശത്തില്‍ സപ്തവര്‍ണങ്ങളുണ്ടെന്നു കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?

     (A) ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
     (B) സര്‍ ഐസക് ന്യൂട്ടണ്‍
     (C) സര്‍ സി.വി. രാമന്‍
     (D) ഗലീലിയോ

  28. സിന്ധുനദീതട സംസ്‌കാരത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്?

     (A) ഇവിടെ നിലനിന്ന സാംസ്‌കാരത്തിന് 5000 വര്‍ഷത്തിലേറെ പഴക്കമുണ്ട്.
     (B) പല നിലകള്‍ ഉള്ള കെട്ടിടങ്ങള്‍ ഇവിടെയുണ്ടായിരുന്നു.
     (C) ഇവിടുത്തെ ജനങ്ങള്‍ പഞ്ഞിവസ്ത്രങ്ങള്‍ നിര്‍മ്മിക്കുകയും ധരിക്കുകയും ചെയ്തിരുന്നു.
     (D) ഇവിടുത്തെ ജനങ്ങള്‍ കൃഷിയില്‍ വ്യാപൃതരായിരുന്നു.

  29. ലോകത്തില്‍ ഏറ്റവും അധികം കുഷ്�� രോഗികളുള്ള രാജ്യം

     (A) പാകിസ്ഥാന്‍
     (B) ചൈന
     (C) ഇന്ത്യ
     (D) നൈജീരിയ

  30. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപീകരണ സമയത്ത് ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആരായിരുന്നു?

     (A) മോര്‍ളി പ്രഭു
     (B) എല്‍ജിന്‍ പ്രഭു
     (C) ഹാമില്‍റ്റണ്‍ പ്രഭു
     (D) ക്രോസ് പ്രഭു

  31. "ബിയോണ്ട് ടെന്‍ തൗസന്റ്" ആരുടെ കൃതിയാണ്?

     (A) സുനില്‍ ഗവാസ്‌ക്കര്‍
     (B) അലന്‍ ബോര്‍ഡര്‍
     (C) സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
     (D) ഇന്‍സമാം ഉള്‍ ഹഖ്‌

  32. ഏഷ്യന്‍ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?

     (A) മനില
     (B) സിങ്കപ്പൂര്‍
     (C) ക്വലാലംപൂര്‍
     (D) റങ്കൂണ്‍

  33. ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് ഇംഗ്ലീഷ് പരിഭാഷ നല്‍കിയത് :

     (A) രവീന്ദ്രനാഥ ടാഗോര്‍
     (B) ബങ്കിംചന്ദ്രചാറ്റര്‍ജി
     (C) അരബിന്ദോ
     (D) മഹാത്മാഗാന്ധി

  34. "രഘുവംശം" എന്ന സംസ്‌കൃത മഹാകാവ്യം എഴുതിയതാര് ?

     (A) കാളിദാസന്‍
     (B) വാത്മീകി
     (C) ഭാസന്‍
     (D) ഭവഭൂതി

  35. 'മാധവ വിജയം' എന്ന ഗ്രന്ഥം രചിച്ചതാര് ?

     (A) രുദ്രദേവന്‍
     (B) രാമാനുജന്‍
     (C) ഗംഗാദേവി
     (D) ലോപമുദ്ര

  36. താഴെപറയുന്നതില്‍ ദ്രാവിഡഗോത്രത്തില്‍പ്പെടാത്ത ഭാഷയേത് ?

     (A) തുളു
     (B) മലയാളം
     (C) തെലുങ്ക്
     (D) ഗുജറാത്തി

  37. "ഏക പൗരത്വം" എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ്?

     (A) അമേരിക്ക
     (B) റഷ്യ
     (C) ബിട്ടന്‍
     (D) ചൈന

  38. ഓര്‍ക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്?

     (A) ഇപ്‌സിയ മലബാറിക്ക
     (B) അനാസസ് കോമോസസ്‌
     (C) അസറിക്ക ഇന്‍ഡിക്ക
     (D) ഫൈക്കസ് ഗ്ലോമെറേറ്റ

  39. ആന്റിജന്‍ അടങ്ങിയിട്ടില്ലാത്ത രക്തം.

     (A) A
     (B) B
     (C) O
     (D) AB

  40. ലോക എയ്ഡ്‌സ് ദിനം എന്നാണ് ?

     (A) ഡിസംബര്‍ 1
     (B) ജനുവരി 1
     (C) സെപ്തംബര്‍ 5
     (D) മെയ് 8

  41. "ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര് ?

     (A) എം.ടി. വാസുദേവന്‍നായര്‍
     (B) പി.സി. കുട്ടികൃഷ്ണന്‍
     (C) പി. കേശവദേവ്‌
     (D) സി. രാധാകൃഷ്ണന്‍

  42. തിരുവനന്തപുരത്തെ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

     (A) ചിത്തിരതിരുനാള്‍
     (B) സ്വാതിതിരുനാള്‍
     (C) ഉത്രാടം തിരുനാള്‍
     (D) ആയില്യം

  43. വിമാനഭാഗങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരത്തിന്റെ പേര് ?

     (A) മഗ്നേലിയം
     (B) ഡ്യൂറാലുമിന്‍
     (C) ടങ്സ്റ്റണ്‍
     (D) നിക്രോം

  44. കടുക്ക, താന്നിക്ക, നെല്ലിക്ക ഇത് മൂന്നിനും കൂടിയുള്ള പേരാണ്:”

     (A) കടുത്രയം
     (B) തിമധുരം
     (C) ത്രിമൂലം
     (D) ത്രിഫല

  45. 1 മൈല്‍ എത്ര കിലോമീറ്ററിന് തുല്യമാണ്?

     (A) 2.507 കി.മീ.
     (B) 1.609 കി.മീ.
     (C) 1.535 കി.മീ.
     (D) 2.404 കി.മീ.

  46. "ആസ്‌ടെക്ക്" സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം?

     (A) ചിലി
     (B) മെക്‌സിക്കോ
     (C) പെറു
     (D) റഷ്യ

  47. മലബാറിലെ ഏക ജലവൈദ്യുത പദ്ധതി.

     (A) ചെങ്കുളം ജലവൈദ്യുത പദ്ധതി
     (B) കുറ്റിയാടി ജലവൈദ്യുത പദ്ധതി
     (C) പെരിങ്ങല്‍ക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി
     (D) പന്നിയാര്‍ ജലവൈദ്യുത പദ്ധതി

  48. അജന്താ ചിത്രകലകളിലെ വര്‍ണങ്ങള്‍ എന്തുകൊണ്ടുണ്ടാക്കിയവയായിരുന്നു ?

     (A) ഇരുമ്പും പഴങ്ങളും
     (B) ധാതുക്കളും ചെടികളും
     (C) കളിമണ്ണും എല്ലുപൊടിയും
     (D) അരിപ്പൊടിയും തവിടും

  49. 2010 ലെ ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ വനിത?

     (A) സിനിമോള്‍
     (B) പ്രീജാ ശ്രീധരന്‍
     (C) ഇന്ദു
     (D) ആനി ജോണ്‍

  50. വെള്ളരിക്കയുടെ ശാസ്ത്രീയ നാമം?

     (A) ഒസിമം ബാസിലിക്കം
     (B) കുകുമിസ് സാറ്റൈവം
     (C) ട്രിറ്റികം വല്‍ഗറേ
     (D) ഇലറ്റാറിയ കാര്‍സമം

  51. റേസിംഗ് : റോഡ് :: യാട്ടിംഗ്:  –––––


     (A) വെള്ളം
     (B) ഐസ്
     (C) മരുഭൂമി
     (D) ആകാശം

  52. ഒറ്റയാനെ തിരഞ്ഞെടുക്കുക


     (A) കവിത
     (B) പുസ്തകം
     (C) നോവല്
     (D) ലേഖനം

  53. ലഘൂകരിക്കുക :


     (A) A
     (B) B
     (C) C
     (D) D

  54. രാഹുല്‍ ജനിക്കുമ്പോള്‍  അവന്റെ അച്ഛന്, അവന്റെ സഹോദരനേക്കാള്‍ 32 വയസ്സും, അമ്മയ്ക്ക് അവന്റെ സഹോദരിയേക്കാള്‍ 25 വയസ്സും കൂടുതലായിരുന്നു. രാഹുലിന്റെ സഹോദരന് രാഹുലിനേക്കാള്‍ 6 വയസ്സ് കൂടുതലും, അമ്മയ്ക്ക് അച്ഛനേക്കാള്‍ 3 വയസ്സ് കുറവും ആണെങ്കില്‍, രാഹുലിന്റെ സഹോദരിക്ക് രാഹുല്‍ ജനിക്കുമ്പോള്‍ എത്ര വയസ്സായിരുന്നു?


     (A) 17
     (B) 14
     (C) 10
     (D) 19

  55. താഴെ തന്നിട്ടുള്ള ശ്രേണിയില്‍ ചില അക്ഷരങ്ങള്‍ വിട്ടിരിക്കുന്നു. വിട്ടിട്ടുള്ള അക്ഷരങ്ങള്‍ ക്രമത്തില്‍ എഴുതിയിട്ടുള്ളത് ഏതെന്ന് കണ്ടെത്തുക: a – aa – ab – aa – a – a

     (A) aabba
     (B) abbaa
     (C) ababa
     (D) babab

  56. പോലീസുകാരന്‍ : തൊപ്പി : : രാജാവ് : –––––


     (A) സിംഹാസനം
     (B) കിരീടം
     (C) രാജ്യം
     (D) കൊട്ടാരം

  57. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതെല്ലാം ജോടി നമ്പറുകളാണ് ഒരേ പോലെയുള്ളത് ?
    (1)          822348  -              832348
    (2)          734353  -              735343
    (3)          489784  -              489784
    (4)          977972  -              979772
    (5)          365455  -              365455
    (6)          497887  -              498787
    (7)          431215  -              431251
    (8)          719817  -              719871
     (9)          117821  -              117812
    (10)       242332     -              242332


     (A) 2, 6, 10
     (B) 2, 5, 9
     (C) 1, 5, 10
     (D) 3, 5, 10

  58. രണ്ടു സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20. എങ്കില് സംഖ്യകളുടെ വ്യുല്ക്രമങ്ങളുടെ (Reciprocals) തുക കാണുക

     (A) 2
     (B) 1/3
     (C) 3
     (D) 1/2

  59. 3 × 2 =46, 3 × 1 = 26,  2× 5 = 104  ആയാല്‍ 7 × 2 = ––––


     (A) 28
     (B) 50
     (C) 54
     (D) 98

  60. താഴെ കൊടുത്തിട്ടുള്ളവയില്‍ ഏറ്റവും ചെറിയ വില ഏതിന്?


     (A) a
     (B) b
     (C) c
     (D) d

  61. വിട്ടുപോയ സ്ഥാനം പൂരിപ്പിക്കുക:
    hgfkjin – –


     (A) pr
     (B) lp
     (C) up
     (D) ml



  62.  (A) A
     (B) B
     (C) C
     (D) D

  63. 1984, വര്‍ഷത്തില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളിലെ ആകെ ദിവസങ്ങള്‍ എത്ര?


     (A) 90
     (B) 93
     (C) 92
     (D) 91

  64. ഒരാള്‍ തന്റെ വീട്ടില്‍ നിന്നും കിഴക്കോട്ട് 100 മീറ്ററും തുടര്‍ന്ന് വടക്കോട്ട് 150 മീറ്ററും തുടര്‍ന്ന് പടിഞ്ഞാറോട്ട് 120 മീറ്ററും തുടര്‍ന്ന് തെക്കോട്ട് 150 മീറ്ററും സഞ്ചരിച്ചാല്‍ അയാള്‍ വീട്ടില്‍ നിന്ന് എത്ര അകലെയാണ്?


     (A) 30 മീ.
     (B) 20 മീ
     (C) 50 മീ.
     (D) ഇവയൊന്നുമല്ല

  65. REGULATION എന്ന വാക്ക് 1 2 3 4 5 6 7 8 9 10 എന്ന കോഡ് ഉപയോഗിച്ച് എഴുതാമെങ്കില്‍ RULE  എന്ന വാക്ക് എങ്ങനെ എഴുതാം.


     (A) 1452
     (B) 5142
     (C) 4254
     (D) 4251

  66. മറ്റുള്ളവയുമായി യോജിക്കാത്ത അക്ഷരജോടി ഏത്?


     (A) DA
     (B) SV
     (C) QN
     (D) KH

  67. താഴെ പറയുന്നവയില്‍ യോജിച്ചത് തിരഞ്ഞെടുക്കുക
    മഞ്ഞുകാലം : കമ്പിളി
     വേനല്‍ക്കാലം : -----


     (A) നൈലോണ്
     (B) സില്ക്ക്
     (C) പരുത്തി
     (D) വെല്വെറ്റ്

  68. FE-5, HG-7, JI-9, –––––


     (A) KL - 11
     (B) LK-10
     (C) LK-11
     (D) KM-11

  69. നിഘണ്ടുവിലെ ക്രമത്തില്‍ വരുന്ന നാലാമത്തെ വാക്ക് ഏത്?


     (A) Pours
     (B) Porks
     (C) Ports
     (D) Posts

  70. ഒറ്റയാനെ തിരഞ്ഞെടുക്കുക :
    (a) ബാംഗ്ലൂര്‍        (b) ഇറ്റാനഗര്‍      (c) മധുര               (d) പാറ്റ്‌ന


     (A) A
     (B) B
     (C) C
     (D) D

  71. The synonym of "read" is ........

     (A) perceive
     (B) pertain
     (C) persuade
     (D) peruse

  72. ‘He resembles his father’ means:

     (A) He takes after his father.
     (B) He looks after his father.
     (C) He imitates his father .
     (D) He follows his father.

  73. ..... was the journey like?

     (A) who
     (B) how
     (C) Which
     (D) What

  74. You must abstain ------- drinking.

     (A) from
     (B) into
     (C) of
     (D) at

  75. ‘Get on’ means

     (A) yield
     (B) continue
     (C) examine
     (D) invent

  76. Iraq war was ------- one-sided affair.

     (A) a
     (B) an
     (C) the
     (D) that

  77. The antonym of pure is:

     (A) genuine
     (B) real
     (C) adulate
     (D) adulterated

  78. Children are to be brought up in --------- atmosphere.

     (A) clean
     (B) neat
     (C) beautiful
     (D) wholesome

  79. Riot and disturbance have --------- in several places.

     (A) broken forth
     (B) broken out
     (C) broken in
     (D) broken through

  80. At 12.30, Janaki and I went to the cafeteria to buy_____ some lunch.

     (A) ourselves
     (B) myself
     (C) herself
     (D) itself

  81. Nocturnal means

     (A) usual
     (B) active at night
     (C) of wedding
     (D) nourishing

  82. Usha runs ---------.

     (A) fastly
     (B) faster
     (C) fast
     (D) quick

  83. If drama : Audience, then writing

     (A) author
     (B) reader
     (C) publisher
     (D) printer

  84. Find out the wrongly spelt word:

     (A) pontiff
     (B) incarceration
     (C) museum
     (D) truely

  85. A ------- of wolves attacked a deer.

     (A) herd
     (B) pride
     (C) troupe
     (D) pack

  86. He was detained from the class.............. attendance.

     (A) due to
     (B) for want of
     (C) owing to
     (D) on account of

  87. They................. the bus

     (A) were waiting for
     (B) was waiting for
     (C) were waiting
     (D) was waiting

  88. My train arrived at 10:15, which means.........

     (A) fifteen ten
     (B) ten past fifteen
     (C) fifteen past ten
     (D) ten fifteen

  89. The man you spoke ––––– is a doctor

     (A) to
     (B) in
     (C) out
     (D) at

  90. You will do it, .......?

     (A) will you
     (B) isn’t it
     (C) can you
     (D) won’t you

  91. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക


     (A) പീഢനം
     (B) പീഠനം
     (C) പീഡനം
     (D) പീടനം

  92. ശരിയായ വാചകം ഏത്?


     (A) ബസ്സിനുള്ളില് പുകവലിക്കുകയും കൈയോ തലയോ പുറത്തിടുകയോ ചെയ്യരുത്
     (B) ഇവിടെ കുട്ടികള്ക്കാവശ്യമായ എല്ലാ സാധനങ്ങളും വില്ക്കപ്പെടുന്നു.
     (C) വേറെ ഗത്യന്തരമില്ലാതെ അയാള് രാജിവച്ചു.
     (D) എല്ലാ ഒന്നാം തീയതിയും അമ്പലത്തില് പ്രത്യേക പൂജയുണ്ട്

  93. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക


     (A) അഥിതി
     (B) അതിധി
     (C) അതിഥി
     (D) അധിദി

  94. ശരിയായ രൂപം ഏത് ?


     (A) വ്യത്യസ്ഥം
     (B) വിത്യസ്ഥം
     (C) വിത്യസ്തം
     (D) വ്യത്യസ്തം

  95. തെറ്റായ വാക്യം ഏത്?

     (A) ഉദ്ഭുദ്ധമായ പൗരസഞ്ചയമാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം.
     (B) ജനാധിപത്യവും പണാധിപത്യവും തമ്മിലുള്ള അന്തരം തിരിച്ചറിയാതിരിക്കരുത്
     (C) വിരാമ ചിഹ്നം വാക്യസമാപ്തിയെ കുറിക്കുന്നു.
     (D) ആദ്യം ചോദ്യവും പിന്നീട് ഉത്തരം എന്നതാണല്ലോ ക്രമം.

  96. വ്യാകരണപരമായി വേറിട്ടു നില്‍ക്കുന്ന പദമേത് ?


     (A) വേപ്പ്
     (B) ഉപ്പ്
     (C) പെരിപ്പ്
     (D) നടപ്പ്

  97. ശരിയായ വാക്യം ഏത് ?


     (A) ഈ പ്രശ്നങ്ങളില് നൂറിനു തൊണ്ണൂറു ശതമാനവും അവര് സ്വയം ഉണ്ടാക്കുന്നതാണ്.
     (B) കഥകളിയില് നൃത്തനൃത്യനാട്യരൂപങ്ങള് ഉള്ച്ചേര്ന്നിരിക്കുന്നുവെങ്കിലും പക്ഷേ, നൃത്യത്തിനാണ��
     (C) അങ്ങനെ പറയുന്നതും അങ്ങനെ ചെയ്യുന്നതും തമ്മില് വലിയ അന്തരവും വ്യത്യാസവും ഉണ്ട്.
     (D) എന്തായാലും താങ്കളുടെ അഭിമാനത്തിന് ഒരു ലോപവും വരില്ല.

  98. I got a message from an alien friend.


     (A) വിദേശ സുഹൃത്ത് എനിക്കൊരു സന്ദേശം തന്നു.
     (B) എനിക്ക് വിദേശ സുഹൃത്തില് നിന്ന് ഒരു സന്ദേശം ലഭിച്ചു.
     (C) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു
     (D) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു

  99. വെള്ളം കുടിച്ചു - ഇതില്‍ 'വെള്ളം' എന്ന പദം ഏത് വിഭക്തിയില്‍ ?


     (A) നിര്ദ്ദേശിക
     (B) പ്രതിഗ്രാഹിക
     (C) സംബന്ധിക
     (D) ഉദ്ദേശിക

  100. താഴെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാക്യങ്ങളുടെ ശരിയായ തര്‍ജമ ഏത് ?
    The boat gradually gathered way :


     (A) ബോട്ട് ക്രമേണ വഴിമാറിപ്പോയി.
     (B) ക്രമേണ ബോട്ട് നേരായ വഴിയിലെത്തി.
     (C) ബോട്ട് നേരായ വഴിയിലൂടെ പോയി.
     (D) ബോട്ടിന് ക്രമേണ വേഗത കൂടി

No comments:

Post a Comment