Monday 20 June 2016

General Knowledge Questions

1.  ഗലീലിയോ രചിച്ച  പ്രശസ്ത ഗ്രന്ഥങ്ങൾ?

ഉത്തരം: നക്ഷത്ര സന്ദേശ വാഹകർ 'രണ്ടു പ്രധാന പ്രപഞ്ച വ്യവസ്ഥകളെ സംബന്ധിക്കുന്ന സംവാദം'.

2.  ആര്യഭടൻ പ്രശസ്തനായ ആരായിരുന്നു?

ഉത്തരം: ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും

3.  പുതിയ നക്ഷത്രം എന്ന ഗ്രന്ഥം രചിച്ചത്?

ഉത്തരം: ടൈക്കോ ബ്രാഹേ

4.  പ്രിൻസിപ്പിയ എന്ന പ്രശസ്തമായ ഗണിത ശാസ്ത്ര ഗ്രന്ഥം രചിച്ചത്?

ഉത്തരം: ഐസ്സക്ക് ന്യുട്ടൻ

5.  ആദ്യത്തെ റിഫ്ലാക്ട്ടിംഗ് ദൂരദർശിനി നിർമ്മിച്ചതാര്?

ഉത്തരം: വില്ല്യം ഹെർഷൽ

6.  സൂര്യൻ പ്രപഞ്ച കേന്ദ്രമല്ലെന്നും ഒരു ഗ്യാലക്സിയിലെ സാധാരണ നക്ഷത്രമാണെന്നും തെളിയിച്ച ശാസ്ത്രജ്ഞൻ ?

ഉത്തരം: വില്യം ഹെർഷൽ

7.  ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

ഉത്തരം: ആൽബെർട്ട് ഐൻസ്റ്റിൻ

8.  ഐൻസ്റ്റിൻടെ പ്രസിദ്ധമായ സമവാക്യം?

ഉത്തരം: E=mc2

9.  ഐക്യ രാഷ്ട്ര സംഘടന അന്താരാഷ്ട്ര ഭൗതിക ശാസ്ത്ര വർഷമായി പ്രഖ്യാപിച്ചത്?

ഉത്തരം: 2005-നെ

10.  ഐൻസ്ടിൻ തൻറെ പ്രഖ്യാതമായ വിശിഷ്ടമായ ആപേക്ഷികത സിദ്ധാന്തം അവതരിപ്പിച്ചത്?

ഉത്തരം: 1905-ൽ

11.  പൊതു ആപേക്ഷികതാ അവതരിപ്പിച്ചത്?

ഉത്തരം: 1915-ൽ

12.  ഐൻസ്റ്റിനെ നോബൽ സമ്മാനം നൽകി ആദരിച്ചത്?

ഉത്തരം: 1921-ൽ ഭൗതിക ശാസ്ത്രത്തിന് 

13. ഐൻസ്റ്റിന്റെ പ്രശസ്തമായ ഗ്രന്ഥങ്ങൾ?

ഉത്തരം: ഐഡിയാസ് ആൻഡ്‌ ഒപ്പീനിയാൻസ് , ദി വേൾഡ് ആസ് ഐ സി ഇറ്റ്‌

14.  ഭാരതീയ ജ്യോതി ശാസ്ത്രത്തിൻറെ പിതാവ്?

ഉത്തരം: ആര്യഭടൻ

15.  പൈ യുടെ വില ഗണിച്ച ഭാരതീയൻ?

ഉത്തരം: ആര്യഭടൻ

16. പ്രപഞ്ച രൂപീകരണ സിദ്ധാന്തങ്ങളിൽ വെച്ച് ഏറ്റവും പ്രമുഖമായത്‌?

ഉത്തരം: മഹാ വിസ്ഫോടന സിദ്ധാന്തം

17.  മഹാ വിസ്ഫോടനത്തിലൂടെ എന്നാണു പ്രപഞ്ചം സൃഷ്ട്ക്കപ്പെട്ടത്‌?

ഉത്തരം: ഏകദേശം 1300 മുതൽ 1500 കോടി വർഷങ്ങൾക്കു  മുൻപ്

18.  സൂര്യനും ഭൂമിയും ഉൾപ്പെടെയുള്ള  ഗ്രഹങ്ങളും സൃഷ്ട്ടിക്കപ്പെട്ടത്‌?

ഉത്തരം: 460 കോടി വര്ഷങ്ങള്ക്ക് മുൻപ്

19.  മഹാവിസ്ഫോടനന്തിന്റെ ഉപജ്ഞാതാക്കൾ?

ഉത്തരം: ജോർജ് ഗാമോ, റാൽഫ് ആള്ഫർ,റോബർട്ട്‌ ഹെർ മൺ

20.  പ്രപഞ്ചത്തിനു പ്രത്യേകിച്ച് ഉത്ഭവമില്ല എന്നാൽ അനുദിനം വികസിക്കുന്നു എന്ന് പ്രദിപാദിക്കുന്ന സിദ്ധാന്തം?

ഉത്തരം: സ്ഥിരാവസ്ഥ അഥവാ സമനില സിദ്ധാന്തം. 

No comments:

Post a Comment