Wednesday 25 May 2016

കേരളത്തിലെ 14 ജില്ലകളും അവ രൂപംകൊണ്ട വർഷങ്ങളും എളുപ്പത്തിൽ പഠിക്കാം , ഓർത്തിരിക്കാം...!!

##1949-തിൽ രൂപം കൊണ്ട ജില്ലകൾ

കോഡ്‌ :- 49 കൊതിയന്മാർ തൃക്കോട്ടയിൽ"

കൊ : കൊല്ലം
തി : തിരുവനന്തപുരം
ത്ര് : ത്രിശ്ശൂർ
കോട്ട : കോട്ടയം

##1957-ൽ രൂപീകൃതമായ ജില്ലകൾ

കോഡ്‌ :- ആലപാല കോഴിക്ക്‌ 57 കണ്ണുണ്ട്‌"

ആല : ആലപ്പുഴ
പാല : പാലക്കാട്‌
കോഴി: കോഴിക്കോട്‌
കണ്ണ് : കണ്ണൂർ

= ആലപ്പുഴ 1957 ആഗസ്റ്റ്‌ 17 നും മറ്റ്‌ ജില്ലകൾ ജനുവരി 1 നു മാണു രൂപം കൊണ്ടത്‌.

## എറണാകുളം,മലപ്പുറം,ഇടുക്കി ജില്ലകൾ നിലവിൽ വന്ന വർഷം

കോഡ്‌ :  EMI = 58 69 72

എറണാകുളം : 1958 ഏപ്രിൽ 1
• മലപ്പുറം : 1969 ജൂൺ 16
• ഇടുക്കി : 1972 ജനുവരി 26

##വയനാട്‌, പത്തനംതിട്ട, കാസർക്കോട്‌ ജില്ലകൾ രൂപം കൊണ്ട വർഷം

കോഡ്‌  : 80 82 84 = വാപ കസറി

•1980 നവംബർ 1 = വയനാട്‌
•1982 നവംബർ 1 = പത്തനംതിട്ട
•1984 മെയ്‌ 24 = കാസർക്കോഡ്‌

No comments:

Post a Comment