Tuesday 26 July 2016

എല്‍ഡി ക്ലാര്‍ക്ക് വിജയ രഹസ്യം



എല്‍ഡി ക്ലാര്‍ക്ക് വിജയ രഹസ്യം

അടിസ്ഥാനപരമായി എല്‍ഡി ക്ലര്‍ക്ക് പരീക്ഷ ഒരു മത്സരപരീക്ഷയാണ്. പി.എസ്.സി നടത്തുന്ന ഈ പരീക്ഷയുടെ അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സിയാണ്. ഈ നിലവാരത്തിലുള്ള ചോദ്യങ്ങളാണ് പി.എസ്.സി പരീക്ഷക്ക് വരിക. 2003 മുതല്‍ മലയാള മാധ്യമത്തില്‍ ഒബ്ജക്റ്റീവ് രീതിയിലാണ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷ നടക്കുന്നത്. ഇംഗ്ലീഷിലെ ചോദ്യങ്ങള്‍ ഒഴികെ എല്ലാ ചോദ്യങ്ങളും മലയാളമാധ്യമത്തിലായിരിക്കും. ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ മാതൃകയിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്.

എല്‍ഡി ക്ലര്‍ക്ക് പരീക്ഷ രീതി

നൂറു മാര്‍ക്കിന് നൂറ് ചോദ്യങ്ങളാണ് പരീക്ഷ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുവിജ്ഞാനം 50 ചോദ്യങ്ങള്‍ 50 മാര്‍ക്ക്, ജനറല്‍ ഇംഗ്ലീഷ് 20 ചോദ്യങ്ങള്‍ 20 മാര്‍ക്ക്, മാനസികശേഷി പരിശോധന 20 ചോദ്യങ്ങള്‍ 20 മാര്‍ക്ക്, പ്രാദേശിക ഭാഷ 10 ചോദ്യങ്ങള്‍ 10 മാര്‍ക്ക് എന്നിങ്ങനെയാണ് ചോദ്യങ്ങള്‍.

മുന്‍വര്‍ഷ ചോദ്യ പേപ്പറുകള്‍ അറിവിന്റെ അമൂല്യ നിധികള്‍

എല്‍ഡി ക്ലര്‍ക്ക് പരീക്ഷ രീതിയും ചോദ്യഘടനയും, ചോദ്യങ്ങളുടെ വ്യക്തിത്വവും മനസിലാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം മുന്‍വര്‍ഷ പി.എസ്.സി എല്‍ഡി ക്ലര്‍ക്ക് ചോദ്യ പേപ്പറിലൂടെ കടന്ന് പോകുന്നതാണ്. പരീക്ഷ വിഷയങ്ങളെ സ്വയം അപഗ്രഥിച്ച് കണ്ടെത്താന്‍ അമൂല്യങ്ങളായ വസ്തുതകളെ തിരിച്ചറിയാനും എല്‍ഡി ക്ലര്‍ക്ക് പരീക്ഷ ഘടനയും ചോദ്യരീതികളും മനസിലാക്കനും ഉള്‍ക്കൊള്ളാനും ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് അവസരം നല്‍കുന്നു.

പൊതു വിജ്ഞാപനം
എല്‍ഡി ക്ലര്‍ക്ക് പരീക്ഷ വിജയത്തിന്റെ തുറുപ്പ് ചീട്ട്

പൊതു വിജ്ഞാനത്തിലുള്ള അറിവിന്റെ പിന്‍ബലമാണ് പരീക്ഷ വിജയത്തിന് ഏറ്റവും സുപ്രധാനമായ ഘടകം. 50ശതമാനം വൈയ്‌റ്റേജാണ് പൊതു വിജ്ഞാനത്തിലുള്ളത്. മറ്റു വിഷയങ്ങളെ അപേക്ഷിച്ച് വളരെ വിശാലമായ വിഷമയാണ് പൊതുവിജ്ഞാനം. വളരെ ആസുത്രിതമായും ചിട്ടയോടും അറവിനെ വളര്‍ത്താന്‍ ശ്രമിച്ചാല്‍ മാത്രമേ പൊതു വിജ്ഞാനത്തെ മെരുക്കിയെടുക്കാന്‍ സാധിക്കൂ. ഓരോ ഓരോ വിഷയങ്ങളിലൂടെ സഞ്ചരിച്ച് അറിവിന്റെ ശകലങ്ങള്‍ തുടര്‍ച്ചയായി കണ്ടെത്തി അടര്‍ത്തിയെടുത്ത് പഠിച്ച് മുന്നേറണം. ഒരു വിഷയം പോലും വിട്ടുകളയാതെ മൊത്തം വസ്തുതകള്‍ പഠിച്ചെടുക്കുന്ന ശൈലി ആവിഷ്‌കരിച്ചാല്‍ മാത്രമേ വിജയം എത്തിപ്പിടിക്കാനാവൂ.

ജനറല്‍ ഇംഗ്ലീഷ്
എല്‍ഡി ക്ലര്‍ക്ക് പരീക്ഷ വിജയത്തിന്റെ സുത്രധാരന്‍

20 മാര്‍ക്കിന്റെ 20 ചോദ്യങ്ങളാണ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷക്ക് വരിക. എങ്കിലും ഏറ്റവും നിര്‍ണായകമായ വിഷയമാണ് ജനറല്‍ ഇംഗ്ലീഷ്. മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ പരിശോധിച്ചാല്‍ ചോദ്യരീതികള്‍ മനസിലാക്കി പരീക്ഷ വിഷയങ്ങളില്‍ വ്യക്തമായ അറിവും അവബോധവും വളര്‍ത്തി സ്ഥിരമായ പരിശീലന പ്രശ്‌നങ്ങള്‍ ചെയ്ത് ശീലിച്ച് പഠിക്കുന്നവര്‍ക്ക് നല്ല മാര്‍ക്കും റാങ്കും ഉറപ്പു വരുത്താന്‍ സാധിക്കുന്നു.

മാനസികശേഷി പരിശോധനയില്‍ ഫുള്‍മാര്‍ക്ക് ഉറപ്പാക്കാം

20 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം കണ്ടെത്തി ഫുള്‍ മാര്‍ക്ക് ഉറപ്പു വരുത്താവുന്ന വിഷയമാണ് മാനസികശേഷി പരിശോധന. ഇതിലെ വിഷയങ്ങള്‍ കണ്ടെത്തി അടിസ്ഥാനപരമായ ആശയങ്ങള്‍ മനസിലാക്കി സ്ഥിരമായി പരിശീലന പ്രശ്‌നങ്ങള്‍ ചെയ്ത് ശീലിച്ചാല്‍ ഒരു തെറ്റു പോലും വരുത്താതെ ഫുള്‍മാര്‍ക്ക് ഉറപ്പു വരുത്താം.

പ്രാദേശിക ഭാഷ
ആദ്യ റാങ്കിലെ ഒന്നിലേക്കുള്ള പടിവാതില്‍

ലക്ഷ്യം ഉയര്‍ന്ന മാര്‍ക്കും റാങ്കുമാണെങ്കില്‍ മത്സരപരീക്ഷകളിലെ ഓരോ വിഷയവും നിര്‍ണായകമാണ്. പ്രാദേശിക ഭാഷയില്‍ നിന്നും വരുന്ന ചോദ്യങ്ങള്‍ 10 മാര്‍ക്കിന് മാത്രമെ ഉള്ളൂവെങ്കിലും ഓരോ മാര്‍ക്കും വിജയത്തിന് നിര്‍ണായകമാണ്. അതിനാല്‍ വളരെ ഗൗരത്തോടു കൂടി ഈ വിഷയവും പഠിച്ചെടുക്കണം. മുന്‍ വര്‍ഷ ചോദ്യ പേപ്പറിലൂടെ കടന്ന് പോയി എല്ലാ സാധ്യതകളും അന്വേഷിച്ച് കണ്ടെത്തുന്നവര്‍ക്ക് ഉയര്‍ന്ന റാങ്കിലേക്കുള്ള ചവിട്ടു പടിയാണ് പ്രാദേശിക ഭാഷ.

No comments:

Post a Comment