Saturday, 28 May 2016

നിയമസഭാ തിരഞ്ഞെടുപ്പ് 2016 പ്രധാന വിവരങ്ങൾ..



പ്രധാന വിവരങ്ങൾ

  1. ആകെ നിയമസഭാ മണ്ഡലങ്ങൾ - 140
  2. ആകെ വോട്ടർമാർ - 26019284 (സ്ത്രീ വോട്ടർമാർ - 13508693, പുരുഷ വോട്ടർമാർ - 12510589, ഭിന്നലിംഗക്കാർ - 2)
  3. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല - മലപ്പുറം (3033864)
  4. ഏറ്റവും കുറവ് വോട്ടർമാരുള്ള ജില്ല - വയനാട് (595681)
  5. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള നിയമസഭാ മണ്ഡലം - ആറന്മുള (226324)
  6. ഏറ്റവും കുറവ് വോട്ടർമാരുള്ള നിയമസഭാ മണ്ഡലം - കോഴിക്കോട് സൗത്ത് (148848)
  7. മൊത്തം സ്ഥാനാർഥികളുടെ എണ്ണം - 1203
  8. വനിതാ സ്ഥാനാർഥികൾ - 109
  9. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ച ജില്ല - മലപ്പുറം (145)
  10. ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സരിച്ച ജില്ല - വയനാട് (29)
  11. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ച നിയമസഭാ മണ്ഡലം - പൂഞ്ഞാർ (17)
  12. ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സരിച്ച നിയമസഭാ മണ്ഡലം - പയ്യന്നൂർ, തരൂർ, നിലമ്പൂർ, കോങ്ങാട്, ചേലക്കര (4)
  13. ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ മത്സരിപ്പിച്ച പാർട്ടി - ബി.ജെ.പി (98)
  14. ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികളെ മത്സരിപ്പിച്ച പാർട്ടി - സി.പി.എം (12)
  15. ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികൾ മത്സരിച്ച ജില്ല - തിരുവനന്തപുരം (14)
  16. ഏറ്റവും കുറവ് വനിതാ സ്ഥാനാർഥികൾ മത്സരിച്ച ജില്ല - കാസർഗോഡ്‌ (1)
  17. തിരഞ്ഞെടുപ്പ് നടന്നത് - മേയ് 16, 2016
  18. ആകെ പോളിങ് സ്റ്റേഷനുകൾ - 21498
  19. VVPAT സംവിധാനം നടപ്പാക്കിയ നിയമസഭാ മണ്ഡലങ്ങൾ - 12
  20. വോട്ട് രേഖപ്പെടുത്തിയവർ - 20125321
  21. ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം - കുന്നമംഗലം (179024)
  22. ഏറ്റവും കുറച്ച് പേർ വോട്ട് രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം - എറണാകുളം (110184)
  23. ആകെ പോളിങ് ശതമാനം - 77.35%
  24. ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയ ജില്ല - കോഴിക്കോട് (81.89%)
  25. ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയ ജില്ല - പത്തനംതിട്ട (71.66%)
  26. ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം - ചേർത്തല (86.3%)
  27. ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം - തിരുവനന്തപുരം (65.19%)
  28. ഫല പ്രഖ്യാപനം നടന്നത് - മേയ് 19, 2016
  29. നിയമസഭയിലെ കക്ഷിനില - LDF - 91, UDF - 47, NDA - 1, സ്വതന്ത്രൻ - 1
  30. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി - സി.പി.എം - 63 (5 സ്വതന്ത്രർ അടക്കം)
  31. വോട്ട് വിഹിതം - LDF - 43.1%, UDF - 38.8%, NDA - 14.7%
  32. ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത് - പി.ജെ ജോസഫ് (തൊടുപുഴ - 45587 വോട്ട്)
  33. ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയത് - അനിൽ അക്കര (വടക്കാഞ്ചേരി - 43 വോട്ട്)
  34. നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം - വി.എസ് അച്യുതാനന്ദൻ (92 വയസ്സ്)
  35. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം - മുഹമ്മദ്‌ മുഹ്‌സിൻ (30 വയസ്സ്)
  36. നിയമസഭയിലെ വനിത അംഗങ്ങൾ - 8 (സി.പി.എം - 5, സി.പി.ഐ - 3)
  37. നിയമസഭയിൽ അംഗമായ പട്ടിക ജാതിക്കാർ - 14
  38. നിയമസഭയിൽ അംഗമായ പട്ടിക വർഗക്കാർ - 2 (ഒ.ആർ.കേളു - മാനന്തവാടി, ഐ.സി ബാലകൃഷ്ണൻ - സുൽത്താൻ ബത്തേരി)
  39. നിയമസഭയിൽ അംഗമായ പുതുമുഖങ്ങൾ - 44
  40. നിയമസഭയിൽ അംഗമായ ചലച്ചിത്രതാരങ്ങൾ - 2 (മുകേഷ് - കൊല്ലം, കെ.ബി ഗണേഷ് കുമാർ - പത്തനാപുരം)
  41. നിയമസഭയിൽ അംഗമായ ടെലിവിഷൻ അവതാരക - വീണാ ജോർജ് (ആറന്മുള)
  42. നിയമസഭയിലെ ആദ്യ ബി.ജെ.പി അംഗം - ഒ.രാജഗോപാൽ (നേമം)

No comments:

Post a Comment